Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wayanad Medical

Wayanad

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്: യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട് ജ​ന​വ​ഞ്ച​ന

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വം എ​ടു​ത്ത​താ​യി പ​റ​യു​ന്ന നി​ല​പാ​ട് ജ​ന​വ​ഞ്ച​ന​യും ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ​യും വി​ദ്വേ​ഷ​വും ജ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

യു​ഡി​എ​ഫ് നി​ല​പാ​ട് തി​രു​ത്തി ജ​ന​പ​ക്ഷ​ത്തു നി​ൽ​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. ജോ​ർ​ജി​ന്‍റേ​താ​യി വ​ന്ന റി​പ്പോ​ർ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം അ​ഭി​പ്രാ​യ​മാ​ണോ അ​തോ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​താ​ണോ എ​ന്ന​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. വ​യ​നാ​ട്ടി​ലെ എ​ല്ലാ പ്ര​ദേ​ശ​ത്തെ​യും ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഒ​രു പ്ര​യോ​ജ​ന​ക​ര​വും എ​ത്തി​പ്പെ​ടാ​ൻ സാ​ധ്യ​വു​മാ​യ സ്ഥ​ല​മെ​ന്ന നി​ല​യി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ മ​ട​ക്കി മ​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

പി​ന്നീ​ട് വ​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ നി​ക്ഷി​പ്ത താ​ല്പ​ര്യം മു​ൻ​നി​ർ​ത്തി ഇ​ല്ലാ​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ്നം ഉ​ണ്ടെ​ന്നു വ​രു​ത്തി തീ​ർ​ത്ത് മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ലാ​ത്ത മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യെ നാ​മ​മാ​റ്റ​ത്തി​ലൂ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കി മാ​റ്റു​ക​യും താ​ത്കാ​ലി​ക​മാ​യി ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം വാ​ങ്ങി​യെ​ടു​ക്കു​ക​യും ചെ​യ്തു.


ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന മാ​ന​ന്ത​വാ​ടി​യി​ലെ സ്ഥ​ല​ത്ത് ഒ​രു നി​ല​യ്ക്കും മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​രാ​ൻ സാ​ധി​ക്കു​ക​യി​ല്ല. അ​തി​നു​ള്ള സൗ​ക​ര്യ​വും അ​വി​ടെ ഇ​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ മു​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ് സ​ർ​ക്കാ​രി​ലേ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് 20 ഏ​ക്ക​ർ സ്ഥ​ല​മെ​ങ്കി​ലും വേ​ണ​മെ​ന്ന ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ ഗൈ​ഡ്ലൈ​ൻ നി​ല​നി​ൽ​ക്കെ 8.74 ഏ​ക്ക​ർ മാ​ത്രം ഭൂ​മി കൈ​വ​ശ​മു​ള്ള നി​ല​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എ​ങ്ങ​നെ തു​ട​രാ​നാ​കും എ​ന്ന​ത് പി.​വി. ജോ​ർ​ജും മാ​ന​ന്ത​വാ​ടി എം​എ​ൽ​എ അ​ട​ക്ക​മു​ള്ള യു​ഡി​എ​ഫ് നേ​താ​ക്ക​ളും ജ​ന​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്ത​ണം.

അ​ന്പു​കു​ത്തി​യി​ലെ 28 ഏ​ക്ക​ർ വ​ന​ഭൂ​മി ല​ഭ്യ​മാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ​പോ​ലും സ​ർ​ക്കാ​ർ ഭാ​ഗ​ത്തു നി​ന്ന് ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. അ​പേ​ക്ഷ ന​ൽ​കി​യാ​ൽ പോ​ലും ഇ​ര​ട്ടി റ​വ​ന്യു ഭൂ​മി​യും സ്ഥ​ല​ത്തു​ള്ള മ​ര​ത്തി​ന്‍റെ മൂ​ന്ന് ഇ​ര​ട്ടി വി​ല​യും സ​ർ​ക്കാ​ർ വ​നം വ​കു​പ്പി​ന് ന​ൽ​ക​ണം. ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ കൈ​വ​ശ​മു​ള്ള റ​വ​ന്യു ഭൂ​മി ന​ഷ്ട​പ്പെ​ടു​ത്തു​ക​യും മ​ര​വി​ല കെ​ട്ടി വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​ത് സ​ർ​ക്കാ​ർ മു​ത​ൽ അ​ന്യാ​ധീ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും വ​ന​ഭൂ​മി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ല​ഭ്യ​മാ​കി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

നി​ല​വി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ഭൂ​മി​യി​ൽ എ​ന്തു​കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​തും യു​ഡി​എ​ഫ് വെ​ളി​പ്പെ​ടു​ത്ത​ണം.

ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ഭി​ന്നി​പ്പും വി​ദ്വേ​ഷ​വും വ​ള​ർ​ത്തു​ന്ന തീ​രു​മാ​നം യു​ഡി​എ​ഫ് തി​രു​ത്താ​ൻ ത​യാ​റാ​ക​ണം. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്രം (എ​സ്എ​ച്ച്ആ​ർ​പി​സി ) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. എ​ൽ​ദോ, ഡോ.​എം. ബാ​ല​കൃ​ഷ്ണ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. ഗോ​കു​ൽ​ദാ​സ്, വി.​പി. വാ​സു​ദേ​വ​ൻ മ​ട​ക്കി​മ​ല, സി.​എ​ച്ച്. സ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up